കള്ളക്കടൽ; മുന്നറിയിപ്പ്​ അവഗണിച്ച്​ സഞ്ചാരികൾ

Estimated read time 0 min read

ഫോ​ർ​ട്ട്​കൊ​ച്ചി: കേ​ര​ള തീ​ര​ത്ത് ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പും ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച്​ ഫോ​ർ​ട്ട്​​കൊ​ച്ചി ക​ട​പ്പു​റ​ത്ത് കു​ട്ടി​ക​ളു​മാ​യി കു​ളി​ക്കാ​നെ​ത്തി​യ​ത് നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ.

മു​ന്ന​റി​യി​പ്പും ജാ​ഗ്ര​ത നി​ർ​ദേ​ശ​വും ന​ൽ​കി​യെ​ങ്കി​ലും കൊ​ച്ചി തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ത്ത പൊ​ലീ​സ് ന​ട​പ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ സ​ഞ്ചാ​രി​ക​ളും ഏ​റെ​യാ​യി​രു​ന്നു. ഇ​ത്ത​രം മു​ന്ന​റി​യി​പ്പ്​ നി​ർ​ദേ​ശം വ​രു​മ്പോ​ൾ പൊ​ലീ​സ് ക​ട​പ്പു​റ​ത്ത് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി റി​ബ​ണു​ക​ൾ കെ​ട്ടു​ന്ന പ​തി​വു​ണ്ട്. പൊ​ലീ​സി​നെ​യും ക​ട​പ്പു​റ​ത്ത് ഡ്യൂ​ട്ടി​ക്ക് നി​യ​മി​ക്കാ​റു​ണ്ട്. തി​ര​മാ​ല​ക​ൾ ഇ​ട​ക്ക് ശ​ക്തി​യാ​യി അ​ടി​ച്ചെ​ങ്കി​ലും ക​ട​ൽ​ക്ഷോ​ഭം കാ​ര്യ​മാ​യി മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ടി​ല്ല.

കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഫോ​ർ​ട്ടു​കൊ​ച്ചി ക​ട​പ്പു​റ​ത്തി​ന്‍റെ ന​ല്ലൊ​രു ഭാ​ഗം ക​ട​ൽ ക​വ​ർ​ന്നു​ക​ഴി​ഞ്ഞു. തീ​ര​ക്ക​ട​ലി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ചു​ഴി, ഗ​ർ​ത്ത​ങ്ങ​ൾ എ​ന്നി​വ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​മ്പോ​ഴാ​ണ് മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചു​ള്ള ക​ട​ൽ സ്​​നാ​നം. വേ​ന​ല​വ​ധി​യും ക​ടു​ത്ത ചൂ​ടും മൂ​ലം ക​ട​ലി​ലി​റ​ങ്ങി കു​ളി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ച​താ​യി ലൈ​ഫ് ഗാ​ർ​ഡു​ക​ളും പ​റ​യു​ന്നു​ണ്ട്. 

You May Also Like

More From Author