കോതമംഗലം താലൂക്കിലെ ഏക നാട്ടാന ചെരിഞ്ഞു

Estimated read time 0 min read

കോ​ത​മം​ഗ​ലം: താ​ലൂ​ക്കി​ൽ അ​വ​ശേ​ഷി​ച്ച നാ​ട്ടാ​ന തൃ​ക്കാ​രി​യൂ​ർ ശി​വ​നാ​രാ​യ​ണ​ൻ ചെ​രി​ഞ്ഞു. തൃ​ക്കാ​രി​യൂ​ർ കി​ഴ​ക്കേ​മ​ഠ​ത്തി​ൽ സു​ദ​ർ​ശ​ന​കു​മാ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ന​യാ​യി​രു​ന്നു ശി​വ​നാ​രാ​യ​ണ​ൻ. 50 വ​യ​സ്സു​ണ്ട്. പാ​ദ​രോ​ഗ​മാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി വി​ദ​ഗ്ധ ചി​കി​സ​ക​രെ കൊ​ണ്ട് വ​ന്ന് പ​ര​മാ​വ​ധി ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ബു​ധ​നാ​ഴ്ച് ഉ​ച്ച​യോ​ടെ ആ​ന ചെ​രി​ഞ്ഞു. ഒ​രു കാ​ല​ത്ത് താ​ലൂ​ക്കി​ൽ ആ​റി​ല​ധി​കം നാ​ട്ടാ​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. നാ​ട്ടാ​ന ച​ട്ടം ക​ർ​ശ​ന​മാ​ക്കി​യ​തും പ​രി​പാ​ല​ന ചെ​ല​വ് ഏ​റി​യ​തും ആ​ന​ക​ളെ ഉ​പേ​ക്ഷി​ക്കാ​ൻ ഉ​ട​മ​ക​ൾ നി​ർ​ബ​ന്ധി​ത​മാ​വു​ക​യാ​യി​രു​ന്നു. തൃ​ക്കാ​രി​യൂ​രി​ൽ ആ​ന​യെ കെ​ട്ടി​യി​രു​ന്ന പ​റ​മ്പി​ന് ആ​ന​പ്പ​റ​മ്പ് എ​ന്ന പേ​രും വ​രി​ക​യും നി​ര​വ​ധി ആ​ന​പ്രേ​മി​ക​ൾ എ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

You May Also Like

More From Author