കാലടി: പ്ലാന്റേഷൻ കോർപ്പറേഷൻ കല്ലാല എസ്റ്റേറ്റ് ഡിവിഷൻ (ബി) ആറാം ബ്ലോക്കിലെ ലേബർ ലൈനുകൾക്ക് നേരേ കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം.
ഭിത്തിയും വാതിലും തകർത്ത ആന അകത്തു കടന്ന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തി. ലേബർലൈൻസിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടി
കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു. ലേബർലൈനുകളിൽ രാത്രി തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഈ ഭാഗങ്ങളിൽ പവർഫെൻസ് ലൈൻ സ്ഥാപിച്ച് തൊഴിലാളികൾക്ക് സംരക്ഷണം നൽകണമെന്ന് കാലടി പ്ലാന്റേഷൻ തൊഴിലാളി യൂനിയൻ ആവശ്യപ്പെട്ടു.