സ്വർണ്ണവും പണവും കവർന്ന ആറ് പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു

Estimated read time 0 min read

മരട്: ചീട്ട് കളിച്ച് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവരെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്ന ആറ് പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. പറവൂർ സ്വദേശികളായ ഡിബിൻ, റോജർ സുധീഷ്, അരൂർ സ്വദേശി മൻസൂർ, തമ്മനം സ്വദേശി അൻസാർ, ചളിക്കവട്ടം സ്വദേശി ജിതിൻ, എ.കെ.ജി.നഗർ ബിജോയ്
എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം വെണ്ടുവഴി ഗവ.എൽ.പി.സ്കൂളിന് സമീപം കിടപ്ലവൻ വീട്ടിൽ ജോബി ബേബി (37) യെയും കൂടെയുണ്ടായിരുന്ന 4 പേരെയും ആക്രമിച്ച് രണ്ട് ലക്ഷം രൂപയും പതിനൊന്നര പവന്റെ സ്വർണ്ണാഭരണവും അൻസാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം തട്ടിയെടുക്കുകയായിരുന്നു. തൈക്കൂടത്തെ സ്വകാര്യ ഹോട്ടലിലെ മുറിയിലായിരുന്നു സംഭവം. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന ചീട്ടുകളിയിൽ അൻസാറിന്റെ പണം നഷ്ടപ്പെട്ടിരുന്നു. ഇതെ തുടർന്ന് തിങ്കളാഴ്ച്ച രാത്രി ചീട്ട് കളിക്കാൻ വിളിച്ചു വരുത്തിയ ജോബിയെയും സംഘത്തെയും അൻസാറിന്റെ നേതൃത്വത്തിലെത്തിയ ആറംഗ സംഘം ആക്രമിച്ച് പണവും സ്വർണ്ണവും ഫോണും തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ജോബി മരട് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ മരട് പൊലീസ് പിന്തുടർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

ചിത്രം: മരട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ

You May Also Like

More From Author