മൂവാറ്റുപുഴ: കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് കഴുത്തറുത്തു കൊന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോസഫ് (88) മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ഒരു വർഷമായി അസുഖ ബാധിതയായി തീരെ കിടപ്പിലായിരുന്നു കത്രിക്കുട്ടി. ഇരുവരും ഒരു മുറിയിലാണ് കിടന്നിരുന്നത്. രാത്രി 11.30 കഴിഞ്ഞ് ജോസഫ് പുറത്തേക്കുപോയി. മുറിയിൽ നിന്നും ഞരക്കം കേട്ട് മക്കൾ എത്തിനോക്കിയപ്പോഴാണ് ഇവരെ കഴുത്തറുത്ത നിലയിൽ കണ്ടത്. ഉടൻ ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു.
ആംബുലൻസ് ഡ്രൈവർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിനു ശേഷം തൊട്ടടുത്ത വീട്ടിലെ വരാന്തയിൽ പോയി ഇരുന്നിരുന്ന ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.