Ernakulam News
യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: മൂന്നുപേർ പിടിയിൽ
വൈപ്പിൻ: വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച മൂന്നംഗസംഘം പിടിയിൽ. ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്പിൽ അജ്മൽ (27), വൈലോപ്പിള്ളി വീട്ടിൽ മഹാദേവ് (25), തുരുത്തുങ്കൽ ആദർശ് (23) എന്നിവരെയാണ് മുനമ്പം പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി എട്ടോടെ ചെറായി ദേവസ്വം നടക്ക് വടക്കുഭാഗത്താണ് സംഭവം. ചെറായിയിലെ വീട്ടിൽനിന്ന് ചെറായി ദേവസ്വംനട ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന യുവതിയോട് ലിഫ്റ്റ് വേണമോയെന്ന് ചോദിച്ച് കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് പരാതി.
വാളകത്ത് ബാങ്കിലും എ.ടി.എമ്മിലും മോഷണശ്രമം
മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയ പാതയോരത്തെ വാളകം കവലയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ബാങ്കിലും എ.ടി.എമ്മിലും മോഷണ ശ്രമം. എ.ടി.എം ഭാഗികമായി തകർത്തു. ബാങ്കിന്റെ ജനൽ ചില്ലുകളും മുൻ വശത്തെ ഷട്ടറും തകർക്കാൻ ശ്രമം നടന്നങ്കിലും അകത്തു കയറാനായില്ല. തിങ്കളാഴ്ച പുലർച്ച ഒന്നിനും രണ്ടിനും ഇടയിലാണ് സംഭവം. കല്ല് ഉപയോഗിച്ച് എ.ടി.എം ഇടിച്ചുതകർക്കുകയായിരുന്നു. ഇതോടെ എ.ടി.എമ്മിന്റെ കുറെ ഭാഗം പൂർണമായി തകർന്ന നിലയിലാണ്. പണം നഷ്ടപ്പെട്ടിട്ടില്ല. എ.ടി.എമ്മിലെ കാമറ നീക്കം ചെയ്ത നിലയിലാണ്. കാമറകളിൽ ഒന്ന് ബാങ്കിന് പുറകുവശത്ത് ഉപേക്ഷിച്ച…
യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി
തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഉദയംപേരൂർ പുല്ലുകാട്ട് അമ്പലത്തിനടുത്ത് പുല്ലുകാട്ട് വീട്ടിൽ വിബിൻ രാഘവൻ (32)നെയാണ് ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയും പ്രതിയും തമ്മിലുണ്ടായിരുന്ന പ്രണയബന്ധത്തിൽ നിന്നും യുവതി പിൻമാറിയതിന്റെ വൈരാഗ്യത്തിൽ യുവതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി യുവതിയെ മർദ്ദിച്ച് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായർ വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. ഉദയംപേരൂർ പൊലീസ് ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിലുള്ള…
എറണാകുളം ജില്ലയിൽ അന്തർ സംസ്ഥാനക്കാരുടെ വിവരശേഖരണം സ്തംഭിച്ചു
കൊച്ചി: ലക്ഷ്യം നേടാനാകാതെ ജില്ലയിലെ അന്തർസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവരശേഖരണമാണ് സ്തംഭനാവസ്ഥയിലായത്. വകുപ്പിന്റെ അനാസ്ഥയും തൊഴിലുടമകളുടെയും തൊഴിലാളികളുടെയും നിസ്സഹകരണവുമെല്ലാം ഇതിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം അന്തർസംസ്ഥാനക്കാർ പണിയെടുക്കുന്ന ജില്ലയാണ് എറണാകുളം. മുമ്പ് പലവട്ടം പ്രഖ്യാപിച്ച രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ ആഗസ്റ്റ് മുതലാണ് വീണ്ടും സജീവമാക്കാൻ തീരുമാനിച്ചത്. ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവമായിരുന്നു ഇതിന് കാരണം. എന്നാൽ, പ്രഖ്യാപനത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുന്നതിൽ വകുപ്പിന് സംഭവിച്ച വീഴ്ചയാണ് ഇക്കുറിയും…
പെരുമ്പാവൂർ മണ്ഡലം: 82 ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചു
പെരുമ്പാവൂര്‍: നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലുമായി 82 ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 1.75 കോടി അനുവദിച്ചതായും അടുത്ത ആഴ്ച മുതല്‍ ഇവ സ്ഥാപിച്ചു തുടങ്ങുമെന്നും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അമ്പതോളം സ്ഥലങ്ങളില്‍ അനുവദിച്ചതിന് പുറമെയാണിത്. വരും വര്‍ഷങ്ങളില്‍ പെരുമ്പാവൂരിലൂടെ കടന്നുപോകുന്ന പ്രധാനപാതകളായ എം.സി റോഡും എ.എം റോഡും പൂര്‍ണമായും പ്രകാശപൂരിതമാക്കാതിനുള്ള പദ്ധതികള്‍ പൊതുജന പങ്കാളിത്തത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. നഗരസഭയിലെ പൂപ്പാനി റോഡില്‍ റേഡിയോ കിയോസ്കിന് സമീപം, ഇരിങ്ങോള്‍ പോസ്റ്റ്…
മൂന്നരയേക്കറിൽ 500ലേറെ ഇനങ്ങൾ; അത്ഭുതമാണ് എസെകിയേലിന്റെ ഔഷധോദ്യാനം
തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഐരക്കര വേലിൽ വീട്ടൽ മൂന്നര ഏക്കറിലുള്ള സ്വന്തം ഭൂമിയിൽ 500 ലധികം ഔഷധസസ്യങ്ങളുമായി വിസ്മയം തീർക്കുകയാണ് ബംഗളൂരുവില്‍ ഐ.ടി എന്‍ജിനീയറായ എസെകിയല്‍ പൗലോസ്. നീരാമൃത്, നീർമാതളം, രുദ്രാക്ഷം, പാരിജാതം, കർപ്പൂരം, കുന്തിരിക്കം തുടങ്ങി ഔഷധസസ്യങ്ങളുടെ കലവറയാണ്. കൂടാതെ അണലി വേഗം, ഒലിവ്, കൊടുവേലി, ഇരപിടിയൻ സസ്യം തുടങ്ങി അപൂർവ ഇനം ചെടികളും എസെകിയേലിന്റെ ഔഷധ തോട്ടത്തിലെ വേറിട്ട കാഴ്ചകളാണ്. പിതാവ് എ.സി പൗലോസ് ജോലി സംബന്ധമായ യാത്രക്കിടയിൽ കിട്ടിയ രുദ്രാക്ഷത്തിന്റെ തൈ വീട്ടിലേക്ക് കൊണ്ടുവരുന്നത്.…
ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വീണ്ടും തട്ടിക്കൊണ്ടു പോകൽ
ആലുവ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം. തിരക്കേറിയ കെ.എസ്.ആർ.ടി ബസ് സ്റ്റാൻ്റിനും റെയിൽവെ സ്റ്റേഷനുമിടയിൽ വച്ച് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. രണ്ട് ദിവസം മുൻപ് റെയിൽവേ സ്റ്റേഷന് മുൻപിൽ നിന്ന് മറ്റൊരാളെയും തട്ടിക്കൊണ്ട് പോയിരുന്നു. ഇയാളെ പിന്നീട് കണ്ടെത്തി. ഇതിന് പിന്നാലെ ഞായറാഴ്ച്ച രാവിലെ ഏഴു മണിയോടെയാണ് രണ്ടാമത്തെ സംഭവം. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ആളെ ഇന്നോവ കാറിലെത്തിയ സംഘം ബലമായി പിടിച്ച്…
പുതിയ റൂട്ടുകളിൽ വാട്ടർ മെട്രോ സർവിസ് ഇന്ന് മുതൽ
കൊച്ചി: പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട റൂട്ടുകളിൽ വാട്ടർമെട്രോയുടെ കമേഴ്സ്യൽ സർവിസ് ഞായറാഴ്ച ആരംഭിക്കും. സൗത്ത് ചിറ്റൂരിൽനിന്ന് ഏലൂർവഴി ചേരാനല്ലൂരിലേക്ക് രാവിലെ 10, 11.30, ഉച്ചക്ക് 01.15, 02.45, വൈകീട്ട് 04.15 എന്നീ സമയങ്ങളിൽ ബോട്ട് പുറപ്പെടും. ഹൈകോർട്ടുനിന്ന് ബോൾഗാട്ടിവഴി സൗത്ത് ചിറ്റൂരിലേക്ക് രാവിലെ 7.45, ഒമ്പത്, വൈകീട്ട് 5.20, 06.45 എന്നിങ്ങനെയാണ് ബോട്ടുകൾ പുറപ്പെടുന്ന സമയം. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നീ നാല് പുതിയ ടെർമിനലുകൾ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.…
ഡോ. ബാലഗോപാൽ കൊച്ചിൻ കാൻസർ സെന്റർ ഡയറക്ടർ
കൊച്ചി: കൊച്ചിൻ കാൻസർ റിസർച് സെന്റർ (സി.സി.ആർ.സി) ഡയറക്ടറായി നിലവിലെ മെഡിക്കൽ സൂപ്രണ്ടും ഓങ്കോ സർജനുമായ ഡോ. പി.ജി. ബാലഗോപാലിനെ നിയമിച്ചു. രാജ്യത്ത് ഈ പദവിയിലെത്തുന്ന ആദ്യ ന്യൂറോ സർജനാണ് ഡോ. ബാലഗോപാൽ. തിരുവനന്തപുരം ആർ.സി.സിയിൽ സർജിക്കൽ ഓങ്കോളജി അഡീഷനൽ പ്രഫസറായിരുന്ന ഇദ്ദേഹം 2017ലാണ് ഡെപ്യൂട്ടേഷനിൽ സി.സി.ആർ.സിയിൽ മെഡിക്കൽ സൂപ്രണ്ടായി ചുമതലയേറ്റത്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽനിന്ന് മെഡിക്കൽ ബിരുദവും ജനറൽ സർജറി, ന്യൂറോ സർജറി എന്നിവയിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ബാലഗോപാലിന് അർബുദ ചികിത്സയിൽ 24…
എം.സി റോഡിൽ വേങ്ങൂർ കവല അപകട കേന്ദ്രമാകുന്നു
അങ്കമാലി: എം.സി റോഡിൽ വേങ്ങൂർ ഭാഗത്ത് അപകടങ്ങൾ ഒഴിയുന്നില്ല. വെള്ളിയാഴ്ചയും നിയന്ത്രണംവിട്ട ബൈക്ക് കാറുകളിൽ ഇടിച്ച് യുവാവിന് സാരമായ പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന പാലിശ്ശേരി കൈപ്രമ്പാടൻ കെ.വി. വിമലിനാണ് (21) പരിക്കേറ്റത്. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേങ്ങൂർ ഡബിൾ പാലത്തിന് സമീപം കിടങ്ങൂർ കവലയിൽ വെള്ളിയാഴ്ച ഉച്ചക്ക് 12.30നായിരുന്നു അപകടം. കാലടിയിൽനിന്ന് അങ്കമാലിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. കാലടി ഭാഗത്തുനിന്ന് വരുകയായിരുന്ന കാർ കിടങ്ങൂർ കവലയിൽ മുന്നറിയിപ്പില്ലാതെ വലത്തേക്ക് തിരിഞ്ഞതോടെയാണ് പിന്നിൽ വേഗത്തിൽ വന്ന ബൈക്ക് നിയന്ത്രണംവിട്ട്…

