Ernakulam News
തുടർച്ചയായ അവധി ദിവസങ്ങൾ; ഏക്കറുകണക്കിന് നിലം നികത്താൻ മണ്ണുമാഫിയ
കാലടി: ഈസ്റ്റര്‍ അവധി ദിവസങ്ങള്‍ മുന്നില്‍ക്കണ്ട് കൊറ്റമം കളാമ്പാട്ട് പുരത്ത് എക്കര്‍കണക്കിന് നിലം നികത്താനുള്ള നീക്കം മണ്ണ് മാഫിയ നടത്തുന്നു. കോടനാട്-കാലടി പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലൂടെയാണ് രാത്രി മണ്ണുകയറ്റിയ ടിപ്പര്‍-ടോറസ് വാഹനങ്ങള്‍ ചീറിപ്പായുന്നത്. ഈ ഭാഗത്ത് ജലസേചനത്തിന് ഉപയോഗിക്കുന്ന രണ്ട് തോടു മൂടിയ നിലയിലാണ്. പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ മുക്കടായി തോട് മൂടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. റോഡ് അരികില്‍നിന്ന് മുക്കാല്‍ കിലോ മീറ്ററോളം മണ്ണടിച്ച് നികത്തി. ഗുണ്ടാ സംഘങ്ങളുടെ കാവല്‍ ഉളളതിനാല്‍ പരിസരവാസികള്‍ ഭീതി മൂലം…
മുനമ്പം- അഴീക്കോട് പാലം; നിർമാണം പുരോഗമിക്കുന്നു
വൈപ്പിൻ : എറണാകുളം, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം- അഴീക്കോട് പാലം അടുത്ത വർഷം ഗതാഗത സജ്ജമായേക്കും. ഇതുമായി ബന്ധപ്പെട്ട് കായലിൽ പൈലിങ് പുരോഗമിക്കുകയാണ്. 16 തൂണുകളുടെ പൈലിങ് പൂർത്തിയായി. മുനമ്പം ജെട്ടിയിൽ കരയിലേക്കുള്ള പൈലിങ്ങിനുള്ള തയാറെടുപ്പും തുടങ്ങി. ഇതിനായി മുനമ്പത്തെ ബസ് സ്റ്റാൻഡ് മാറ്റി സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു. പാലം യാഥാർത്ഥ്യമാകുമ്പോൾ വൈപ്പിൻകരയിൽ നിന്ന് വടക്കൻ ജില്ലകളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകും. നിലവിലുള്ള റോഡിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കായലോര റോഡോ, തീരദേശ റോഡോ…
മുറിച്ചുകടത്തിയ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാകാതെ അധികൃതർ
കോതമംഗലം: ദേശീയപാത വികസനത്തിന്റെ മറവിൽ മുറിച്ചുകടത്തിയ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാകാതെ ജില്ല കൃഷിത്തോട്ടം അധികൃതരും റവന്യു വകുപ്പും. വില്ലാഞ്ചിറ മുതൽ ഒരു കിലോമീറ്റർ ദൂരത്തിലാണ് ദേശീയ പാത വികസനത്തിനായി റോഡരികിലെ മരങ്ങൾ മുറിച്ച് കടത്തിയത്. ജില്ല കൃഷിത്തോട്ടത്തിലെയും സമീപ റവന്യു ഭൂമികളിലെയും ലക്ഷക്കണക്കിന് രൂപയുടെ മരങ്ങളും കടത്തിക്കൊണ്ടു പോവുകയായിരുന്നു. മുറിച്ച മരത്തിന്റെ കുറ്റികളും മണ്ണും നീക്കം ചെയ്തതിനാൽ നഷ്ടപ്പെട്ട മരങ്ങളുടെ എണ്ണമോ കൃഷിത്തോട്ടം, റവന്യു ഭൂമികളുടെ പരിധിയോ നിശ്ചയിക്കാനായിട്ടില്ല. ആഞ്ഞിലി, ഇലവ്, ചീനി, കാട്ടുകറിവേപ്പ് തുടങ്ങി അറുപതോളം…
ടാക്സി ഡ്രൈവർ ശശിധരൻ വധം: മൂന്ന് പ്രതികളെയും ഹൈകോടതി വെറുതെവിട്ടു
കൊച്ചി: മൂവാറ്റുപുഴയിലെ ടാക്സി ഡ്രൈവർ ശശിധരൻ വധക്കേസിലെ മൂന്ന് പ്രതികളെയും ഹൈകോടതി വെറുതെവിട്ടു. ജീവപര്യന്തവും രണ്ടുലക്ഷം വീതം പിഴയും ശിക്ഷ വിധിച്ച എറണാകുളം സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കിയാണ് കോതമംഗലം കുത്തുകുഴി സ്വദേശി മുടിയൻ എന്ന വി.ആർ. സന്ദീപ്, എളവനാട് സ്വദേശി അരുൺ സുകുമാരൻ, കുട്ടമംഗലം സ്വദേശി തമ്പി എന്ന വിനോജ് എന്നിവരെ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കുറ്റവിമുക്തരാക്കിയത്. സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ സംശയത്തിന്റെ ആനുകൂല്യം നൽകിയാണ്…
അവധിക്കാലമെത്തി; മൈതാനങ്ങൾ ശോച്യാവസ്ഥയിൽ തന്നെ
മട്ടാഞ്ചേരി: അവധിക്കാലം അടുത്തെത്തിയെങ്കിലും കൊച്ചിയിലെ മൈതാനങ്ങളുടെ ശോചനീയാവസ്ഥ കായിക മേഖലക്ക് തിരിച്ചടിയാകുന്നു. നൂറുകണക്കിന് ദേശീയ, സംസ്ഥാന മത്സരങ്ങൾ നടന്ന ഫോർട്ട്കൊച്ചി പരേഡ് മൈതാനത്തിന്റെ നിലവിലെ അവസ്ഥ ഏറെ പരിതാപകരമാണ്. കുണ്ടും കുഴിയും നിറഞ്ഞ മൈതാനത്തിൽ നിന്ന് കളിക്കാർക്ക് പരിക്കേൽക്കാനും സാധ്യതയേറെയാണ്. സി.എസ്.എം.എൽ പദ്ധതി പ്രകാരം കഴിഞ്ഞ രണ്ടുവർഷമായി നവീകരണം നടക്കുന്നുണ്ടെങ്കിലും എവിടെയും എത്തുന്നില്ല. എല്ലാ നവീകരണ പ്രവർത്തനങ്ങളും തുടങ്ങിയിടത്തു തന്നെ. നവീകരണ മറവിൽ സമീപത്തെ ഹോട്ടലുകാരുടെയും ഹോം സ്റ്റേ ഉടമകളെയും സഹായിക്കാനായി മൈതാനത്തിന്റെ നല്ലൊരു ഭാഗം വാഹന…
ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് തിരക്കിൽ; കാക്കനാട് മേഖലയിൽ മണ്ണ് മാഫിയയും ‘തിരക്കിലാണ്’
കാക്കനാട്: ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് തിരക്കിലേക്ക് മാറിയതോടെ കാക്കനാട് മേഖലയിൽ മണ്ണുമാഫിയ വീണ്ടും തലപൊക്കുന്നു. വന്‍ കുന്നുകള്‍ ഇടിച്ചുനിരത്തി ദിനംപ്രതി നൂറോളം ലോഡ് മണ്ണാണ് ഇവിടെനിന്ന് കയറ്റിക്കൊണ്ടു പോകുന്നത്. വിവിധ സ്ഥലങ്ങളിൽ ഇടുങ്ങിയ റോഡിലൂടെ ടിപ്പറുകൾ നിരന്തരം പായുന്നതിനാൽ പൊടിശല്യം മൂലം നാട്ടുകാർ ദുരിതത്തിലാണ്. ഭൂവുടമകള്‍ക്ക് തുച്ഛമായ തുക നല്കി ഇടനിലക്കാര്‍ ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍. വില്ലേജ്, താലൂക്ക് ഉദ്യോഗസ്ഥരാകട്ടെ തെരഞ്ഞെടുപ്പ് തിരക്കിലും. നിയമങ്ങളുടെ പഴുതുകള്‍ മുതലാക്കിയാണ് പലയിടങ്ങളിലും മണ്ണെടുപ്പ്. വീടുനിർമാണത്തിനെന്ന പേരിലാണ്…
ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒരാൾ പിടിയിൽ
വൈപ്പിൻ: ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. പാലക്കാട് കാക്കിട്ടിരിമല മാമ്പുള്ളി ഞാലിൽ വീട്ടിൽ കുഞ്ഞുമുഹമ്മദിനെയാണ് (55) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവൈപ്പ് സ്വദേശിയായ യുവാവിൽ നിന്ന് 10 ലക്ഷത്തിലേറെ രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഓൺലൈനായി ഗൂഗിൾ പ്രമോഷൻ ചെയ്യാൻ താല്പര്യമുണ്ടോ എന്ന മെസ്സേജും, ലിങ്കും അയച്ചു കൊടുക്കുകയാണ് ആദ്യം ഇയാൾ ചെയ്തത്. തുടർന്ന് ഗൂഗിൾ പ്രമോഷൻ നടത്തിച്ചു. അതിന് ചെറിയ തുക പ്രതിഫലവും നൽകി. പിന്നീട് കൂടുതൽ…
നിസ്സാരനേട്ടത്തിന് ബാങ്ക് അക്കൗണ്ടുകൾ വിൽപന നടത്തുന്നവരെ കാത്തിരിക്കുന്നത് നടപടി
ആലുവ: നിസ്സാര നേട്ടത്തിന് ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തുന്നവർ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ല പൊലീസ്. ഇത്തരത്തിൽ വിൽപ്പന നടത്തിയ നിരവധി അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം റൂറൽ സൈബർ പൊലീസ് പിടികൂടിയ ഓൺലൈൻ തട്ടിപ്പുകേസിലെ പ്രതികൾ ഇത്തരത്തിൽ അക്കൗണ്ട് വിൽപ്പന നടത്തിയവരാണ്. ഇവരിൽ നിന്നും അക്കൗണ്ടുകൾ വാങ്ങിയവർ നിരവധി ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. അതിൽ വലിയൊരു പങ്കും തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ട ഇടപാടുകളാണ്. അക്കൗണ്ട് വിറ്റവർ ഇപ്പോൾ ജയിലിലുമാണ്. ഇത്തരത്തിൽ കൂടുതലും അക്കൗണ്ട് വിൽക്കുന്നത് കോളജ്…
ലൈംഗിക അതിക്രമം; മദ്റസ അധ്യാപകൻ അറസ്റ്റിൽ
വൈപ്പിൻ: മതപഠന ക്ലാസിലെ ഏഴും ഒമ്പതും വയസ്സുള്ള സഹോദരങ്ങളെ ലൈംഗിക അതിക്രമത്തിനു വിധേയനാക്കിയ മദ്റസ അധ്യാപകൻ അറസ്റ്റിൽ. ചെറായിയിലെ മദ്റസ അധ്യാപകനായ കാക്കനാട് തെങ്ങോട് പുതുമനപ്പറമ്പിൽ യൂസഫിനെയാണ് (44) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തട്ടിപ്പുകേസ് പ്രതി പിടിയിൽ
മട്ടാഞ്ചേരി: തട്ടിപ്പുകേസിൽ ജാമ്യമെടുത്ത് മുങ്ങിനടന്ന മട്ടാഞ്ചേരി പനയപ്പിള്ളിയിൽ താമസിച്ചിരുന്ന വിജയലക്ഷ്മിയെ (60) മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. 2009ൽ മട്ടാഞ്ചേരി സ്വദേശിനിയായ സ്ത്രീയെ കബളിപ്പിച്ച് 21 പവനും അരലക്ഷം രൂപയും തട്ടിയ കേസിൽ പ്രതിയാണ് വിജയലക്ഷ്മി. ഈ കേസിൽ കോടതിയിൽനിന്ന് ജാമ്യംനേടി കോടതിയിൽ ഹാജരാകാതെ തമിഴ്നാട്ടിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു. 13 വർഷത്തിനുശേഷം മട്ടാഞ്ചേരി പനയപ്പിള്ളിയിൽ വാടക വീട്ടിൽനിന്ന് മട്ടാഞ്ചേരി അസി.കമീഷ്ണർ കെ.ആർ. മനോജ്, പൊലീസ് ഇൻസ്പെക്ടർ എ.വി. ബിജു, എസ്.ഐ ജയപ്രസാദ്, സിവിൽ പൊലീസ് ഓഫിസർമാരായ…




