Ernakulam News

  • വിമാനത്താവളത്തിൽ സുരക്ഷാപ്രശ്നമായി കുരങ്ങ്; പിടികൂടാനായില്ല

    വിമാനത്താവളത്തിൽ സുരക്ഷാപ്രശ്നമായി കുരങ്ങ്; പിടികൂടാനായില്ല

    കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ര​ങ്ങ​ൻ. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ 12 മ​ണി​യോ​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​ന്നാം ന​മ്പ​ർ ഗേ​റ്റി​ലെ പാ​ല മ​ര​ത്തി​ന്​ മു​ക​ളി​ൽ കു​ര​ങ്ങി​നെ ക​ണ്ട​ത്. പി​ന്നീ​ട് ഇ​ത് റ​ൺ​വേ പ​രി​സ​ര​ത്തേ​ക്കും ചാ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ സു​ര​ക്ഷാ പ്ര​ശ്ന​മാ​യി മാ​റി. വ​നം​വ​കു​പ്പ​ധി​കൃ​ത​ർ എ​ത്തി​യെ​ങ്കി​ലും ടെ​ർ​മി​ന​ലി​ന്‍റെ മു​ക​ളി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കും കു​ര​ങ്ങ്​ ചാ​ടി ന​ട​ക്കു​ന്ന​തി​നാ​ൽ പി​ടി​കൂ​ടു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

    read more

  • ഇന്ന്  അന്താരാഷ്ട്ര വയോജന ദിനം; മാറ്റിനിർത്താതെ ചേർത്ത്പിടിക്കാം

    ഇന്ന് അന്താരാഷ്ട്ര വയോജന ദിനം; മാറ്റിനിർത്താതെ ചേർത്ത്പിടിക്കാം

    കൊ​ച്ചി: മ​ക്ക​ള്‍ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്നു, വീ​ട്ടി​ല്‍ ത​നി​ച്ചാ​ക്കി മാ​റി​നി​ല്‍ക്കു​ന്നു, സ്വ​ത്ത്​ ത​ട്ടി​യെ​ടു​ക്കു​ന്നു, കൃ​ത്യ​മാ​യ ചി​കി​ത്സ ന​ല്‍കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ്​ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെ ഹെ​ൽ​പ്​ ലൈ​ൻ ന​മ്പ​റു​ക​ളി​ലേ​ക്കും മെ​യി​ന്‍റ​ന​സ്​ ട്രൈ​ബ്യൂ​ണ​ലി​ലേ​ക്കും എ​ത്തു​ന്ന​ത്. ജി​ല്ല​യി​ൽ ഓ​രാ വ​ർ​ഷ​വും അ​ഞ്ഞൂ​റി​ന​ടു​ത്ത്​ കേ​സു​ക​ൾ ജി​ല്ല​യി​ലെ​ മെ​യി​ന്‍റ​ന​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലി​ലേ​ക്ക് മാ​ത്രം​ എ​ത്തു​ന്നു​ണ്ട്​. വ​യോ​ജ​ന​ങ്ങ​ള്‍ക്ക്​ നേ​രെ​യു​ള്ള അ​തി​ക്ര​മം വ​ര്‍ധി​ക്കു​ന്ന​താ​യി​ ക​ണ​ക്കു​ക​ളി​ൽ​നി​ന്ന്​ ബോ​ധ്യ​മാ​കും. കൂ​ടു​ത​ൽ ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​താ​ണ്​ കേ​സു​ക​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നും കൃ​ത്യ​മാ​യ ഇ​ട​പെ​ടി​ലൂ​ടെ പ്ര​ശ്​​ന​പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നും സാ​മൂ​ഹി​ക നീ​തി വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ്വ​ത്ത്​…

    read more

  • ബസ് ആംബുലൻസിനും കണ്ടെയ്നറിനും പിന്നിലിടിച്ചു നിരവധി പേർക്ക് പരിക്ക്

    ബസ് ആംബുലൻസിനും കണ്ടെയ്നറിനും പിന്നിലിടിച്ചു നിരവധി പേർക്ക് പരിക്ക്

    കൊ​ച്ചി: വ​ല്ലാ​ർ​പാ​ട​ത്ത് നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് ആം​ബു​ല​ൻ​സി​നും ക​ണ്ടെ​യ്ന​ർ ലോ​റി​ക്കും പി​ന്നി​ലി​ടി​ച്ചു. ബ​സ് യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ 20ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ല്ലാ​ർ​പാ​ടം ഡി.​പി. വേ​ൾ​ഡ് ക​മ്പ​നി​യു​ടെ ര​ണ്ടാം ഗേ​റ്റി​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ചാ​പ്പ ക​ട​പ്പു​റം വ​ഴി ഞാ​റ​ക്ക​ലി​ലേ​ക്ക് പോ​കു​ന്ന ചീ​നി​ക്കാ​സ് എ​ന്ന ബ​സ് ര​ണ്ടാം ഗോ​ശ്രീ പാ​ലം ക​ഴി​ഞ്ഞ് മു​ന്നോ​ട്ട്​ പോ​ക​വെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ആം​ബു​ല​ൻ​സി​ലും ക​ണ്ടെ​യ്ന​റി​ലും ഇ​ടി​ച്ചു. റോ​ഡി​ലെ കു​ഴി​ക​ൾ മൂ​ല​മാ​ണ് ബ​സി​ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​ണ് സൂ​ച​ന.…

    read more

  • വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മിന്നലേറ്റു; അങ്കമാലിയിൽ മൂന്ന് പേർക്ക് പൊള്ളൽ

    വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മിന്നലേറ്റു; അങ്കമാലിയിൽ മൂന്ന് പേർക്ക് പൊള്ളൽ

    കൊച്ചി: അങ്കമാലിയിൽ മിന്നലേറ്റ് മൂന്ന് പേർക്ക് പൊള്ളലേറ്റു. എടത്തോട് ചിറയപറമ്പിൽ വീട്ടിൽ ഷൈജൻ(48), മകൻ ഷാൻ (25), ഷാനിന്റെ ഭാര്യ സോന (22) എന്നിവർക്കാണ് പൊള്ളലേറ്റത്. വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് മിന്നലേറ്റത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. ഷൈജനും ഷാനിനും ചെറിയ രീതിയിലാണ് പൊള്ളലേറ്റത്. കാര്യമായി പൊള്ളലേറ്റ സോനയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇവരുടെ രണ്ട് കുട്ടികൾ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ഷൈജനും കുടുംബവും എടത്തോട് വാടകയ്ക്കാണ് താമസിക്കുന്നത്. മിന്നലേറ്റ് വീട്ടിലെ…

    read more

  • നിരോധിത വല ഉപയോഗിച്ച്​ മത്സ്യബന്ധനം; 2.5 ലക്ഷം പിഴ ചുമത്തി

    നിരോധിത വല ഉപയോഗിച്ച്​ മത്സ്യബന്ധനം; 2.5 ലക്ഷം പിഴ ചുമത്തി

    വൈ​പ്പി​ൻ: നി​രോ​ധി​ത മേ​ഖ​ല​യാ​യ ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ ക്രൂ​ഡ് ഓ​യി​ൽ പ​മ്പി​ങ്​ സ്റ്റേ​ഷ​ന് സ​മീ​പം നി​രോ​ധി​ത പെ​ലാ​ജി​ക് വ​ല ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ‘അ​റ​ഫ’ എ​ന്ന യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ട് പി​ടി​കൂ​ടി. 2.5 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി. നി​രോ​ധി​ത മേ​ഖ​ല​യി​ൽ നി​ന്ന്​ ബി.​പി.​സി.​എ​ൽ മ​റൈ​ൻ ഗാ​ർ​ഡ് ത​ട​ഞ്ഞ് വൈ​പ്പി​ൻ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പെ​ലാ​ജി​ക് വ​ല പി​ടി​ച്ചെ​ടു​ത്തു. അ​ഞ്ച്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഈ ​നി​രോ​ധി​ത മേ​ഖ​ല​യി​ൽ മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ എ​ല്ലാ യാ​ന​ങ്ങ​ളും ബി.​പി.​സി.​എ​ൽ പി​ടി​ച്ചെ​ടു​ത്ത് ഫി​ഷ​റീ​സ്…

    read more

  • എച്ച്.എം.ടി കവലയിലെ ഗതാഗത പരിഷ്കാരം ബുധനാഴ്ച മുതൽ

    എച്ച്.എം.ടി കവലയിലെ ഗതാഗത പരിഷ്കാരം ബുധനാഴ്ച മുതൽ

    ക​ള​മ​ശ്ശേ​രി :എ​ച്ച്.​എം.​ടി ക​വ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നാ​യി ന​ട​പ്പാ​ക്കു​ന്ന ഗ​താ​ഗ​ത പ​രി​ഷ്കാ​രം ഒ​ക്ടോ​ബ​ർ ര​ണ്ട്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ആ​ദ്യം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​രി​ഷ്കാ​രം വി​ജ​യ​ക​ര​മാ​യാ​ൽ പി​ന്നീ​ട് സ്ഥി​ര​മാ​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ് പ​റ​ഞ്ഞു. മ​ന്ത്രി പി.​രാ​ജീ​വ്, ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി ഗ​ണേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യും യോ​ഗം ചേ​ർ​ന്നു​മാ​ണ് പ​രി​ഷ്കാ​ര​ത്തി​ന് അ​ന്തി​മ രൂ​പം ന​ൽ​കി​യ​ത്. രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ഒ​രു ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം വ​ൺ​വേ ആ​യി ചു​രു​ക്കി ഗ​താ​ഗ​ത​ക്കു​രു​ക്ക്…

    read more

  • അമൂല്യമാണ് ജീവൻ; ആത്മവിശ്വാസത്തോടെ ജീവിക്കാം

    അമൂല്യമാണ് ജീവൻ; ആത്മവിശ്വാസത്തോടെ ജീവിക്കാം

    കൊ​ച്ചി: പ​ല​വി​ധ പ്ര​തി​സ​ന്ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യെ​ന്ന ചി​ന്ത​യി​ലേ​ക്ക് വീ​ണു​പോ​കു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം കൂടുന്ന​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കി​ടെ ജി​ല്ല​യി​ൽ പ​ത്തി​ല​ധി​കം ആ​ത്മ​ഹ​ത്യ​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കൂ​ടു​ത​ലും യു​വാ​ക്ക​ളാ​ണ് ജീ​വ​ൻ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​നും പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​നും സ​മൂ​ഹം കൂ​ടു​ത​ൽ ജാ​ഗ​രൂ​ക​രാ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ് ഈ ​മ​ര​ണ​ങ്ങ​ൾ ഓ​ർ​മി​പ്പി​ക്കു​ന്ന​ത്. തു​റ​ന്ന് സം​സാ​രി​ച്ചും മ​റ്റു​ള്ള​വ​രു​ടെ വി​ഷ​മ​ങ്ങ​ൾ അ​റി​ഞ്ഞ് സ​ഹാ​യി​ച്ചും അ​മൂ​ല്യ​മാ​യ ജീ​വി​ത​ത്തെ ഏ​ത് പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും മു​ന്നോ​ട്ടു​പോ​കാ​നാ​കു​മെ​ന്ന യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​യ​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​ത്മ​ഹ​ത്യ​ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ൾ…

    read more

  • ഇവർ പുഴയുടെ കാവൽക്കാർ

    ഇവർ പുഴയുടെ കാവൽക്കാർ

    മൂ​വാ​റ്റു​പു​ഴ: തെ​ളി​നീ​ർ ഒ​ഴു​കു​ന്ന മൂ​വാ​റ്റു​പു​ഴ​യാ​ർ മാ​ലി​ന്യ വാ​ഹി​നി​യാ​യ​തോ​ടെ പു​ഴ​യു​ടെ വീ​ണ്ടെ​ടു​പ്പി​ന് ഒ​രു കൈ ​സ​ഹാ​യ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്​ പാ​യി​പ്ര ഗ​വ. യു.​പി. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. പാ​ഠ്യ, പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ൽ ഒ​ന്നു​പോ​ലെ മി​ക​വ്​ പു​ല​ർ​ത്തു​ന്ന ഇ​വി​ട​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ദേ​ശ​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​വു​മാ​യി അ​ധ്യാ​പ​ക​രും രം​ഗ​ത്തു​ണ്ട്. ന​ദി​ക​ളെ​യും പു​ഴ​ക​ളെ​യും കു​റി​ച്ച് പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന്​ ല​ഭി​ച്ച അ​റി​വു​ക​ൾ തേ​ടി മൂ​വാ​റ്റു​പു​ഴ​യാ​ർ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് മ​ലി​നീ​ക​ര​ണം കു​ട്ടി​ക​ൾ​ക്ക്​ ബോ​ധ്യ​മാ​യ​ത്. ആ​ശ​യ​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും സ്കൂ​ൾ സോ​ഷ്യ​ൽ സ​ർ​വി​സ് സ്കീ​മി​ൽ പ​ങ്കു​വെ​ച്ച​പ്പോ​ൾ പു​ഴ​യോ​രം ശു​ചീ​ക​രി​ക്കാ​നും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് മാ​ലി​ന്യ​പ്ര​ശ്നം…

    read more

  • പോയാലിമലയിലെ ബയോസർവേ; 83 സസ്യ ഇനങ്ങളും 23 ചിത്രശലഭ ഇനങ്ങളും കണ്ടെത്തി

    പോയാലിമലയിലെ ബയോസർവേ; 83 സസ്യ ഇനങ്ങളും 23 ചിത്രശലഭ ഇനങ്ങളും കണ്ടെത്തി

    മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പോ​യാ​ലി​മ​ല​യി​ൽ ന​ട​ന്ന ബ​യോ​സ​ർ​വേ​യി​ൽ 83 സ​സ്യ ഇ​ന​ങ്ങ​ളും 23 ഇ​നം ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ​യും ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട്​ സ​ർ​വേ​സം​ഘം പ​ഞ്ചാ​യ​ത്ത്​ ​പ്ര​സി​ഡ​ന്‍റി​ന്​ സ​മ​ർ​പ്പി​ച്ചു. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ മൂ​വാ​റ്റു​പു​ഴ ഏ​രി​യ, തൃ​പ്പൂ​ണി​ത്തു​റ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ് ഫോ​റ​സ്റ്റ് ക്ല​ബ്, ഫോ​റ​സ്റ്റ് ക്ല​ബ് തു​ട​ങ്ങി​യ​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ​ർ​വേ സം​ഘ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന്​ രാ​വി​ലെ ഏ​ഴു​മു​ത​ൽ 11 വ​രെ നീ​ണ്ട പ്രാ​ഥ​മി​ക സ​ർ​വേ​യി​ൽ 40 സ​സ്യ കു​ടും​ബ​ങ്ങ​ളി​ലെ 83 സ​സ്യ ഇ​ന​ങ്ങ​ളെ ക​ണ്ടെ​ത്താ​നാ​യി. 83…

    read more

  • കൊമ്പനാട് വില്ലേജ് ഓഫിസില്‍ മാസങ്ങളായി ഓഫിസറില്ല

    കൊമ്പനാട് വില്ലേജ് ഓഫിസില്‍ മാസങ്ങളായി ഓഫിസറില്ല

    പെ​രു​മ്പാ​വൂ​ര്‍: കൊ​മ്പ​നാ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ല്‍ ഓ​ഫി​സ​റി​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​കു​ന്നു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ മേ​യ് 31ന് ​വി​ര​മി​ച്ച​ശേ​ഷം പ​ക​രം ആ​ളെ നി​യ​മി​ച്ചി​ട്ടി​ല്ല. മൂ​ന്നു​മാ​സ​ത്തി​ല​ധി​ക​മാ​യി ഓ​ഫി​സ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് എ​ത്തു​ന്ന​വ​ര്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. കോ​ട​നാ​ട്, അ​ശ​മ​ന്നൂ​ര്‍ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍മാ​ര്‍ക്ക് ചു​മ​ത​ല ന​ല്‍കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍ക്ക് ഉ​പ​ക​രി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. പൊ​ങ്ങ​ന്‍ചു​വ​ട് ഗി​രി​വ​ര്‍ഗ കോ​ള​നി​യി​ലു​ള്ള​വ​രു​ടെ ആ​ശ്ര​യ​മാ​ണ് വി​ല്ലേ​ജ് ഓ​ഫി​സ്. കോ​ള​നി​യി​ലു​ള്ള​വ​ര്‍ മ​ണി​ക്കൂ​റു​ക​ള്‍ താ​ണ്ടി വി​ല്ലേ​ജ്​ ഓ​ഫി​സി​ലെ​ത്തു​മ്പോ​ള്‍ ഓ​ഫി​സ​ര്‍ ഇ​ല്ലെ​ന്ന കാ​ര​ണ​ത്തി​ല്‍ തി​രി​ച്ചു​പോ​കു​ക​യാ​ണ്. വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​നാ​വ​ശ്യം, ലോ​ണ്‍, ധ​ന​സ​ഹാ​യം, ചി​കി​ത്സാ സ​ഹാ​യം തു​ട​ങ്ങി​യ​വ​ക്കു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ക്കും വ​സ്തു…

    read more