Ernakulam News
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകൽ; നടപടിയുമായി ജല അതോറിറ്റി
മൂവാറ്റുപുഴ: ടൗണിൽ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്ന സംഭവത്തിൽ നടപടിയുമായി ജല അതോറിറ്റി. നെഹ്റു പാർക്കിലടക്കം വിവിധ സ്ഥലങ്ങളിലായി പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് റോഡിൽ ഒഴുകുന്നത്. ‘മാധ്യമം’ അടക്കം ഇത് വാർത്തയാക്കിയതിന് പിന്നാലെ മാത്യു കുഴൽനാടൻ എം.എൽ.എ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതോടെയാണ് അടിയന്തര നടപടിയുമായി അധികൃതർ രംഗത്തുവന്നത്. രണ്ടാഴ്ചയിലേറെയായി പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്ന നെഹ്റു പാർക്കിൽ പാലത്തിനു സമീപത്തെ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് തുടക്കമായി. ഇതിനിടെ കീച്ചേരിപ്പടിയിൽ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി…
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവാവ് അറസ്റ്റിൽ
വൈപ്പിൻ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. നായരമ്പലം പുത്തൻവീട്ടിൽ കടവ് അനൂപിനെയാണ് (49) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഞാറക്കലിൽ വാടകക്ക് താമസിക്കുന്ന മുളവുകാട് സ്വദേശിക്കാണ് പണം നഷ്ടമായത്. വിദേശത്ത് ആളുകളെ ജോലിക്ക് കൊണ്ടുപോകാനുള്ള ലൈസൻസ് ഉണ്ടെന്നും ജോബ് കൺസൽട്ടൻസിയുണ്ടെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ആസ്ട്രേലിയയിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പലതവണകളായി ഗൂഗിൾ പേ വഴി 1,19,100 രൂപ തട്ടിയ കേസിലെ രണ്ടാം പ്രതിയാണ് പിടിയിലായത്. ഞാറക്കൽ ഇൻസ്പെക്ടർ…
ലഹരിവഴി തേടി പൊലീസ്
കൊച്ചി: നഗരത്തിൽ പലയിടത്തും ലഹരിയെത്തുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാത്രിയിലും പരിശോധനക്കിറങ്ങി പൊലീസ്. സിറ്റി പൊലീസ് കമീഷണറുടെ നിർദേശ പ്രകാരം ലഹരി ഇടപാടുകൾ കണ്ടെത്താനാണ് നഗരത്തിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പരിശോധന ആരംഭിച്ചത്. നഗരത്തിലെ പ്രധാന ഇടങ്ങൾ കേന്ദ്രീകരിച്ച് വാഹനങ്ങളിലും ഹോട്ടലുകളിലും ലോഡ്ജുകളിലുമടക്കം പരിശോധന നടന്നു. കൊച്ചിയിൽ ലഹരിക്കടത്ത്, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ഏറി വരുന്ന സാഹചര്യത്തിലാണ് നടപടി. അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി വിവിധ ഇടങ്ങളിൽ…
കുണ്ടന്നൂർ-തേവര പാലം ഒരു മാസം അടച്ചിടും; വാഹന ഗതാഗതം തിരിച്ചുവിട്ട് അറിയിപ്പ്
മരട്: കുണ്ടന്നൂർ-തേവര പാലം അറ്റകുറ്റപ്പണിക്കായി ഒരുമാസത്തേക്ക് അടച്ചിടും. ഈ മാസം 15 മുതൽ അടുത്ത മാസം 15 വരെ പാലം അടച്ചിടുകയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പാലം തകർന്ന് തരിപ്പണമായിട്ട് വർഷങ്ങളായി. പല തവണ അറ്റകുറ്റപണി നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. കരാർ എടുത്ത് കാലാവധി തീരുന്ന അവസാന ഘട്ടത്തിലാണ് അറ്റകുറ്റപണി ആരംഭിക്കുന്നത്. പാലത്തിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി സമരങ്ങളും അരങ്ങേറിയിട്ടുണ്ട്. ജർമൻ സാങ്കേതിക വിദ്യ…
കുന്നത്തുനാട് പഞ്ചായത്ത് അവിശ്വാസപ്രമേയം; വോട്ടെടുപ്പിൽനിന്ന് യു.ഡി.എഫ് വിട്ടുനിൽക്കും
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിൽ സ്വന്തം പ്രസിഡന്റിനെതിരെ ട്വന്റി 20 കൊണ്ടുവരുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ യു.ഡി.എഫ് പങ്കെടുക്കുമെങ്കിലും വോട്ടെടുപ്പിൽനിന്ന് യു.ഡി.എഫ് അംഗങ്ങൾ വിട്ട് നിൽക്കും. സെപ്റ്റംബർ 30നാണ് അവിശ്വാസപ്രമേയത്തിന് ട്വൻറി 20 നോട്ടീസ് നൽകിയത്. ലക്ഷങ്ങൾ സാമ്പത്തിക ഇടപാട് നടത്തിയതായി ആരോപിച്ചും സംഘടനാവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയും രാജിവെക്കാൻ പ്രസിഡൻറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും രാജിവെച്ചിരുന്നില്ല. ഇതേതുടർന്നാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ, ട്വൻറി 20 ഭരണസമിതി പൂർണമായും അഴിമതി നിറഞ്ഞതാണെന്നും എല്ലാവരും രാജിവെക്കണമെന്നുമാണ് യു.ഡി.എഫ് നിലപാടെന്ന് മണ്ഡലം പ്രസിഡൻറ് കെ.കെ.…
നടപ്പാതയിലെ വൈദ്യുതി പോസ്റ്റ് നീക്കി
വൈപ്പിൻ: കാൽനടക്കാർക്ക് അപകടകരമായ രീതിയിൽ തടസ്സം സൃഷ്ടിച്ചിരുന്ന പോസ്റ്റ് നീക്കം ചെയ്തു. കഴിഞ്ഞദിവസം റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് നടപടി. എടവനക്കാട് ഹൈസ്കൂൾ സ്റ്റോപ്പിന് സമീപത്തെ പോസ്റ്റാണ് മാറ്റിയത്. പോസ്റ്റുകളും സ്റ്റേ കമ്പികളും ട്രാൻസ്ഫോർമറും നടപ്പാതയുടെ ഒത്ത നടുവിൽ നിൽക്കുന്ന സ്ഥിതിയായിരുന്നു. നടപ്പാതയിൽ നിൽക്കുന്ന പോസ്റ്റിന് താങ്ങായി മറ്റൊരു പോസ്റ്റും ഉണ്ടായിരുന്നു. ഇവക്കിടയിലൂടെ കടന്നുപോകുന്നവർ രണ്ട് പോസ്റ്റിനും ഇടയിൽ കുടുങ്ങുന്ന സാഹചര്യം ചിത്രം സഹിതം പ്രസിദ്ധീകരിച്ചിരുന്നു. സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പാതയോരത്ത് നടപ്പാത…
മൂന്നര വയസ്സുകാരനെ ക്രൂരമായി മർദിച്ച അധ്യാപികയെ പിരിച്ചുവിട്ടു
മട്ടാഞ്ചേരി: മൂന്നര വയസ്സുകാരനായ പ്ലേ സ്കൂൾ വിദ്യാർഥിയുടെ മുതുകിൽ ചൂരൽ കൊണ്ട് ക്രൂരമായി അടിച്ച് പരിക്കേൽപിച്ച അധ്യാപികയെ പിരിച്ചുവിട്ടു. താൽക്കാലിക അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സ്കൂൾ അധികൃതരാണ് അറിയിച്ചത്. ചോദ്യത്തിന് ഉത്തരം നൽകാത്തതിനെ തുടർന്നായിരുന്നു വിദ്യാർഥിക്ക് നേരെയുള്ള അധ്യാപികയുടെ മർദനം. മട്ടാഞ്ചേരി പാലസ് റോഡിലെ സ്വകാര്യ സ്മാർട്ട് കിഡ് പ്ലേ സ്കൂളിൽ ബുധനാഴ്ചയുണ്ടായ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ പരാതിയിൽ അധ്യാപിക മട്ടാഞ്ചേരി ആനവാതിൽ സ്വദേശിനി സീതാലക്ഷ്മിയെ (35) മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൂരൽ കൊണ്ടുള്ള…
മൂന്നര വയസ്സുകാരനെ ക്രൂരമായി മർദിച്ചു; കൊച്ചിയിൽ പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ
കൊച്ചി: മട്ടാഞ്ചേരിയിൽ എൽ.കെ.ജി വിദ്യാർഥിയായ മൂന്നരവയസ്സുകാരനെ ക്രൂരമായി മർദിച്ച പ്ലേ സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു. രക്ഷിതാക്കളുടെ പരാതിയിലാണ് അധ്യാപികയായ സീതാലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ചോദ്യങ്ങൾക്ക് ഉത്തരം പറയാത്തതിനാണ് അധ്യാപിക കുട്ടിയുടെ മുതുകിൽ ചൂരൽ കൊണ്ട് തല്ലി പരിക്കേൽപിച്ചത്. ഇവരെ കോടതിയിൽ ഹാജരാക്കും. കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ ശരീരത്തിലെ പാടുകൾ ശ്രദ്ധിച്ചത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. കുട്ടിയെ…
വൈദ്യുതി കേബിളിലെ തകരാർ പരിഹരിച്ചു; കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം
ആലുവ: കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. ആലുവ ജലശുദ്ധീകരണ ശാലയിലേക്കുള്ള ഭൂഗർഭ വൈദ്യുതി കേബിളിലെ തകരാർ പരിഹരിച്ചതോടെയാണ് ജലവിതരണം പുനരാരംഭിക്കാനായത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരാണ് തകരാർ പരിഹരിച്ചത്. ഭൂഗർഭ കേബിളിലെ തകരാർ മൂലമാണ് ജലവിതരണം നിലച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് പമ്പിങ് നിലച്ചത്. പമ്പിങ് നിലച്ച് ഒരു മണിക്കൂറിനുള്ളിൽതന്നെ കൊച്ചി കോർപറേഷൻ പരിധിയിലും ആലുവ, ഏലൂർ, കളമശ്ശേരി, തൃക്കാക്കര നഗരസഭകളിലും കുടിവെള്ളം മുടങ്ങി. കെ.എസ്.ഇ.ബി അധികൃതര് നടത്തിയ പരിശോധനയില് ആലുവ പൊലീസ് സ്റ്റേഷനും കെ.എസ്.ഇ.ബി പഴയ ക്വാര്ട്ടേഴ്സിനുമിടയിലാണ്…
തട്ടേക്കാട് പക്ഷിസങ്കേതം: ജനവാസമേഖല ഒഴിവാക്കലിൽ വിവാദം
കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ അതിർത്തി പുനർനിർണയം സംബന്ധിച്ച് വിവാദം. കോതമംഗലം എം.എൽ.എ ആന്റണി ജോണും പരിസ്ഥിതി സംഘടനകളുമാണ് വിരുദ്ധ വാദങ്ങളുമായി രംഗത്തെത്തിയത്. ബുധനാഴ്ച ചേർന്ന ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ തട്ടേക്കാട് പക്ഷിസങ്കേത വിഷയം പരിഗണനക്കെത്തിയെന്നും തത്ത്വത്തിൽ അംഗീകാരമായെന്നുമാണ് എം.എൽ.എ പറയുന്നത്. എന്നാൽ, ഇക്കാര്യം പരിഗണിച്ചിട്ടില്ലെന്നാണ് പരിസ്ഥിതി സംഘടനകൾ യോഗത്തിന്റെ അജണ്ട അടക്കം പുറത്തുവിട്ട് വ്യക്തമാക്കുന്നത്. ബുധനാഴ്ച ചേർന്ന യോഗത്തിൽ വിഷയം പരിഗണനക്ക് എത്താതിരുന്നത് സംസ്ഥാന സർക്കാറിന്റെ വീഴ്ചയാണെന്നും പരിസ്ഥിതി സംഘടനകൾ കുറ്റപ്പെടുത്തുന്നു. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ…

