Ernakulam News
തെരുവുനായ് ആക്രമണം; എ.ബി.സി പദ്ധതി വിപുലമാക്കുമെന്ന് കൊച്ചി കോർപറേഷൻ
കഴിഞ്ഞ ദിവസം ശാസ്താംകോട്ട ഭരണിക്കാവ് ജംഗ്ഷനിൽ പ്രത്യക്ഷപ്പെട്ട നായ്കൾ കൊച്ചി: തെരുവുനായ് ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ ഫലപ്രദമാക്കാൻ കൊച്ചി കോർപറേഷൻ. ഇതിന്റെ ഭാഗമായി തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി കുറേക്കൂടി വിപുലീകരിക്കും. ഇതോടനുബന്ധിച്ച് അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി.കെ. അഷ്റഫ് കൗൺസിൽ യോഗത്തിൽ അറിയിച്ചു. വന്ധ്യംകരിച്ച നായ്ക്കളിൽ വളർത്താവുന്നവയെ ആവശ്യക്കാർക്ക് ദത്തെടുക്കാൻ അഡോപ്ഷൻ വെബ്സൈറ്റ് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് ഒരുമാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാവും. എ.ബി.സി…
സർക്കാറിന്റെ വൃദ്ധസദനങ്ങളിൽ പതിനായിരത്തോളം വയോജനങ്ങൾ
കൊച്ചി: സംസ്ഥാനത്ത് സർക്കാർ സഹായമുള്ള വൃദ്ധസദനങ്ങളിൽ കഴിയുന്നത് 9547 വയോജനങ്ങൾ. സർക്കാർ നേരിട്ട് നടത്തുന്നതും ഗ്രാൻറ് അടക്കമുള്ള സഹായങ്ങൾ നൽകുന്നതുമായ വൃദ്ധസദനങ്ങളിലെ കണക്കാണിത്. വിവിധ ജില്ലകളിലായി സർക്കാർ നേരിട്ട് നടത്തുന്നത് 17 വൃദ്ധസദനങ്ങളാണ്. സർക്കാർ ഗ്രാന്റോടെ വിവിധ എൻ.ജി.ഒകളുടെ കീഴിൽ 199 വൃദ്ധ സദനങ്ങളും പ്രവർത്തിക്കുന്നു. ഇതിൽ സർക്കാർ നേരിട്ട് നടത്തുന്ന 17 സ്ഥാപനങ്ങളിൽ 777 അന്തേവാസികളുണ്ട്. ഇവിടങ്ങളിൽ 1207 പേരെ താമസിപ്പിക്കാനുള്ള സൗകര്യമാണുള്ളത്. ഇവയിൽ ഒരെണ്ണം വനിതകൾക്കും നാലെണ്ണം ശാരീരിക പരിമിതിയുള്ളവർക്കും വേണ്ടിയാണ്. സർക്കാർ ഗ്രാന്റോടെ…
കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവിസ് തുടങ്ങി
കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവിസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി പി. രാജീവ് നിർവഹിക്കുന്നു കളമശ്ശേരി: കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭമുണ്ടാക്കുന്ന സ്ഥാപനമായി വളർന്നത് അഭിമാനകരമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവിസ് കളമശ്ശേരി ബസ് സ്റ്റാൻഡിൽ ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ, പ്ലാനിങ് ബോർഡ് അംഗം ജമാൽ മണക്കാടൻ, കൊച്ചി മെട്രോ റെയിൽ…
കൊതുകുശല്യത്തിൽ വലഞ്ഞ് നാട്
ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു കൊച്ചി: വഴി നടക്കാൻ വയ്യ, പൊതുസ്ഥലങ്ങളിൽ നിൽക്കാനോ ഇരിക്കാനോ കഴിയുന്നില്ല, വീടുകളിലും സ്ഥാപനങ്ങളിലുമൊന്നും രക്ഷയില്ല… എല്ലായിടത്തും കൊതുകുശല്യം. ജില്ലയിൽ ഡെങ്കിപ്പനി ഉൾപ്പെടെ അസുഖങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതും ഇതിനോട് ചേർത്ത് വായിക്കണം. 2025 ആരംഭിച്ച് പത്ത് ദിവസത്തിനിടെ സർക്കാർ ആശുപത്രികളിൽ മാത്രം 93 ഡെങ്കി സംശയിക്കുന്ന കേസുകളും 76 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരക്കുന്നം, ചിറ്റേത്തുകര, ബിനാനിപുരം, ഇടക്കൊച്ചി, മങ്ങാട്ടുമുക്ക്, ഇടപ്പള്ളി, കളമശ്ശേരി, വാഴക്കുളം, എടത്തല, കുമ്പളങ്ങി എന്നിവിടങ്ങളിലൊക്കെയാണ് സമീപ ദിവസങ്ങളിൽ…
തൊഴിലുറപ്പ് പദ്ധതി; തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ട് മൂന്നു മാസം
പറവൂർ: നഗരസഭയിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ട് മൂന്നുമാസം പിന്നിട്ടു. വേതനം മുടങ്ങിയതോടെ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ജോലി ചെയ്തതിന്റെ കൂലിയാണ് ഇനിയും ലഭിക്കാത്തത്. തൊഴിലുറപ്പ് പദ്ധതിയിൽ 194 തൊഴിലുറപ്പ് ജോലിക്കാരാണ് ജോലി ചെയ്തുവരുന്നത്. വേതന വിഹിതം സർക്കാറിൽനിന്ന് ലഭിക്കുന്നതിലെ കാലതാമസമാണ് പ്രതിസന്ധിക്ക് കാരണം. ഈ ഇനത്തിൽ 35.36 ലക്ഷം രൂപ ലഭിക്കാനുണ്ട്. കൂടാതെ, പി.എം.എ.വൈ ഭവനനിർമാണ വേളയിൽ 90 ദിവസത്തെ കൂലി അപേക്ഷകന് ആനുകൂല്യമായി നൽകാനുണ്ട്.…
സി.പി.എം ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്നു -കെ. മുരളീധരൻ
ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ടി.എച്ച്. മുസ്തഫ അനുസ്മരണം കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു കൊച്ചി: സി.പി.എം ഭൂരിപക്ഷ വർഗീയതയെ താലോലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സി.പി.എം എല്ലാ കാലത്തും വർഗീയതയെ കൂട്ടുപിടിച്ചാണ് അധികാരത്തിൽ എത്തിയത്. പി.സി. ജോർജിനെതിരെ കേസ് എടുത്തതല്ലാതെ യാതൊരു തുടർ നടപടിയും സ്വീകരിച്ചിട്ടില്ല. സംഘപരിവാർ എന്താണോ പറയുന്നത് അതുതന്നെയാണ് സി.പി.എമ്മും പറയുന്നത്. വയനാട് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിജയിപ്പിച്ചത് വർഗീയ ശക്തികൾ ആണെന്ന എ. വിജയരാഘവന്റെ പ്രതികരണമൊക്കെ അതിന്റെ…
മട്ടാഞ്ചേരി സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷൻ
മട്ടാഞ്ചേരി: ജന സൗഹൃദ പൊലീസ് സ്റ്റേഷൻ എന്ന രീതിയിൽ മികവാർന്ന സേവനം നടത്തി വരുന്ന മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന് അംഗീകാരം. 2023ലെ മുഖ്യമന്ത്രിയുടെ ട്രോഫിക്കുള്ള സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനായി മട്ടാഞ്ചേരി സ്റ്റേഷനെ തെരഞ്ഞെടുത്തു. യുവാക്കളെ കാർന്നുതിന്നുന്ന മയക്കുമരുന്ന് പോലുള്ള ലഹരിക്കെതിരെ ബോധവൽക്കരണം മുതൽ വിപണന, ഉപയോഗങ്ങളെ തടയുന്ന പ്രവർത്തനങ്ങൾ, കുറ്റമറ്റ രീതിയിൽ ജനമൈത്രി സംവിധാനം പ്രാവർത്തികമാക്കൽ, ജനങ്ങളെ പൂർണമായും വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന് പുരസ്കാര പട്ടികയിൽ ഇടം പിടിക്കാൻ സഹായിച്ചത്.…
ഭൂതത്താൻകെട്ട് ബരേജിന്റെ ഷട്ടറുകൾ തുറന്ന് ചളി ഒഴുക്കൽ തുടങ്ങി
ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി ചളി പെരിയാറിലേക്ക് ഒഴുക്കുന്നു കോതമംഗലം: പെരിയാർവാലി കനാൽ വെള്ളത്തിലെ കലക്കൽ മാറ്റാൻ ഭൂതത്താൻകെട്ട് ബരേജിന്റെ ഷട്ടറുകൾ തുറന്ന് ചളി ഒഴുക്കൽ തുടങ്ങി. കല്ലാർകുട്ടി അണക്കെട്ട് ശുചീകരണത്തിനായി തുറന്നപ്പോൾ ഒഴുകിയെത്തി ഭൂതത്താൻകെട്ട് ബരേജിൽ അടിഞ്ഞ ചെളി പെരിയാർവാലി കനാലുകൾ തുറന്നപ്പോൾ കലക്കവെള്ളമായി ഒഴുകുന്നതിനു കാരണമായി. കനാലുകളിലേക്ക് ചെളിവെള്ളമെത്തുന്നത് തടയുന്നതിന്റെ ഭാഗമായി ബാരേജിന്റെ അഞ്ച് ഷട്ടറുകൾ ആകെ രണ്ടര മീറ്റർ ഉയർത്തിയാണ് ബാരേജിലും പെരിയാറിന്റെ അടിത്തട്ടിലുമായി അടിഞ്ഞ ചെളി ഒഴുക്കുന്നത്. ഇതോടെ ഭൂതത്താൻകെട്ടിന് താഴേക്ക്…
പുതുവർഷത്തിലും ലഹരി കേസുകൾ കുറയാതെ ജില്ല
കൊച്ചി: പുതുവർഷത്തിലും കുറയാതെ ജില്ലയിൽ ലഹരിക്കേസുകൾ. പൊലീസ്, എക്സൈസ് വകുപ്പുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന ലഹരിക്കേസുകളുടെ എണ്ണമാണ് വർധിക്കുന്നത്. എന്‍.ഡി.പി.എസ് അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (ഇന്ത്യ) 1985 പ്രകാരമാണ് ലഹരി ഇടപാട് കേസുകളില്‍ സംസ്ഥാന സർക്കാറുകൾക്ക് കീഴിലുളള വിവിധ വകുപ്പുകൾ കേസെടുക്കുന്നത്. കര്‍ശന വ്യവസ്ഥകള്‍ നിയമത്തില്‍ പറയുമ്പോഴും ലഹരി ഉപയോഗത്തിന്റെയും ലഹരി മരുന്ന് വിൽപനയുടേയും കണക്കുകളിൽ കാര്യമായ കുറവ് വരുന്നില്ലെന്നതാണ് യാഥാർഥ്യം. ഒരു വർഷം; മൂവായിരത്തിലേറെ കേസുകൾ ഒരു വർഷത്തിനിടെ ജില്ലയിൽ…
മൂവാറ്റുപുഴയിൽ രണ്ടിടത്ത് മാല പൊട്ടിക്കൽ: ബൈക്കിൽ ഹെൽമറ്റ് ധരിച്ച് എത്തിയയാൾക്കായി അന്വേഷണം
മൂവാറ്റുപുഴ: ഒരു മണിക്കൂറിനിടെ രണ്ടിടത്ത് സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവം പരിഭ്രാന്തി പരത്തി. എ.ടി.എമ്മിൽ പണം എടുക്കാനെത്തിയ വീട്ടമ്മയുടെയും ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന അംഗൻവാടി അധ്യാപികയുടെയും മാലയാണ് പൊട്ടിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ എ.ടി.എമ്മിൽനിന്ന് വീട്ടമ്മ പണം എടുക്കുന്നതിനിടയിൽ ഇടിച്ചുകയറിയ ഹെൽമറ്റ് ധരിച്ചയാൾ മാല പൊട്ടിച്ച് ബൈക്കിൽ കയറി രക്ഷപ്പെട്ടു. 3.30 ഓടെ വെള്ളൂർക്കുന്നം-തൃക്കറോഡിലെ കലൂർ അപ്പാർട്ട് മെന്റിനു സമീപമായിരുന്നു രണ്ടാമത്തെ സംഭവം. ബൈക്കിൽ ഹെൽമറ്റ് ധരിച്ച് എത്തിയയാൾ, അംഗൻവാടി അധ്യാപികയായ കടാതി കൊടുങ്ങോട്ടുപറമ്പിൽ…
