കൊച്ചി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ നിയമ ഭേദഗതി തികച്ചും ന്യൂനപക്ഷ വിരുദ്ധവും ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായങ്ങളിൽ ഒന്നുമാണെന്ന് ഹൈബി ഈഡൻ എം.പി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധ സംഘടനകളുടെ ആസ്തികൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമ ഭേദഗതി. രാജ്യത്തിന്റെ വികസന മേഖലയിൽ ഒട്ടനവധി സംഭാവനകൾ ചെയ്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ ഈ നിയമ ഭേദഗതി ഇല്ലാതാക്കും. ഇത് കേവലം ന്യൂനപക്ഷ അവകാശ പ്രശ്നമല്ല. മനുഷ്യാവകാശ ലംഘനമാണ്. വിയോജിപ്പിന്റെ സ്വരങ്ങളെ തുടച്ചുനീക്കുന്ന പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. നിയമ ഭേദഗതി നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്ത് നൽകിയതായും ഹൈബി പറഞ്ഞു.
എഫ്.സി.ആർ.എ ഭേദഗതി; ജനാധിപത്യത്തിലെ കറുത്ത അധ്യായം -ഹൈബി ഈഡൻ
കൊച്ചി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ നിയമ ഭേദഗതി തികച്ചും ന്യൂനപക്ഷ വിരുദ്ധവും ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായങ്ങളിൽ ഒന്നുമാണെന്ന് ഹൈബി ഈഡൻ എം.പി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധ സംഘടനകളുടെ ആസ്തികൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമ ഭേദഗതി. രാജ്യത്തിന്റെ…

