കൊച്ചി: മധ്യവയസ്കയെ കുത്തിപ്പരിക്കേൽപിച്ചയാൾ അറസ്റ്റിൽ. എറണാകുളം സ്വദേശി സിനിയെ (51) ആക്രമിച്ച ചെല്ലാനം പുത്തൻതോട് പാണ്ടിയേലയ്ക്കൽ ജോർജ് ധനീഷാണ് (33) സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ഞായറഴ്ച രാത്രി എറണാകുളം സൗത്ത് പാലത്തിനു താഴെയാണ് സംഭവം. സിനിയുടെ സുഹൃത്ത് സുജാതക്കൊപ്പം ഒരുവർഷമായി താമസിക്കുന്നയാളാണ് ജോർജെന്ന് സെൻട്രൽ പൊലീസ് പറഞ്ഞു.
സുജാതയെ സിനി ഉപദ്രവിച്ചിരുന്നുവെന്നും ഇക്കാര്യം ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നും ജോർജ് മൊഴി നൽകി. കൈക്കും വയറിനും കുത്തേറ്റ സിനി എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സെൻട്രൽ സി.ഐ യു. ശ്രീജിത്, എസ്.ഐ ഷാഹിന, എ.എസ്.ഐ ഇ.എം. ഷാജി, എസ്.സി.പി.ഒമാരായ വിനോദ്, ഷിഹാബ്, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ജോർജിനെ അറസ്റ്റ് ചെയ്തത്.

