പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. സ്കൂട്ടർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്ന് ഡാഷിൽ സൂക്ഷിക്കുന്ന മൊബൈൽ ഫോണും പണവും കവരുകയാണ് പതിവ്. സിം മറ്റൊരു ഫോണിൽ ഇട്ട് എ.ടി.എം കൗണ്ടറിൽ പോയി എ.ടി.എം പിൻ മാറ്റി പണം പിൻവലിക്കും. സിം ഇടുന്ന ഫോൺ വിളിക്കാൻ ഉപയോഗിക്കുന്നില്ല.
ആലുവ, കൊല്ലം കിളികൊല്ലൂർ, തൃശൂർ, തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും യു.പിയിലും സമാന മോഷണം നടത്തിയിട്ടുണ്ട്. യു.പി പൊലീസ് ഇയാളെ അന്വേഷിക്കുന്നുണ്ടായിരുന്നു. യാത്രകൾ ചെയ്യലാണ് ഇയാളുടെ പതിവ്. 23ന് ഭോപ്പാലിലായിരുന്ന പ്രതി 27ന് കോയമ്പത്തൂരുണ്ടായിരുന്നു. പുതിയ മോഷണത്തിനായി കേരളത്തിലെത്തിയ മോഷ്ടാവിനെ കഴിഞ്ഞ രാത്രി വൈറ്റില ഹബ് പരിസത്ത് ലോഡ്ജ് വളഞ്ഞാണ് പിടികൂടിയത്. ആലുവ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐമാരായ ജോസ്സി എം. ജോൺസൺ, അനൂപ്, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ഷാഹിൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.

