
ചെങ്ങമനാട്: ബാറിൽ മദ്യപിച്ചുകൊണ്ടിരിക്കെയുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് 47കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് നെന്മാറ തിരുത്തുംപാടം പ്രണവിനെയാണ് (33) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേരെ നേരത്തേ പിടികൂടിയിരുന്നു. കഴിഞ്ഞ മാർച്ചിൽ അത്താണിയിലെ ബാറിലാണ് സംഭവം.
പ്രതികളിലൊരാളായ വിക്രമൻ ബാർ കൗണ്ടറിലിരുന്ന് ബഹളംവെച്ചപ്പോൾ മിണ്ടാതിരിക്കാൻ പറഞ്ഞതിലെ വിരോധമാണ് വധശ്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പാർക്കിങ് ഏരിയയിൽ തടഞ്ഞുനിർത്തിയശേഷം മറ്റുപ്രതികളെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. എസ്.എച്ച്.ഒ സോണി മത്തായി, എസ്.ഐ സന്തോഷ് കുമാർ, സീനിയർ സി.പി.ഒമാരായ കിഷോർ, മിഥുൻകുമാർ, രഞ്ജിത്, സി.പി.ഒമാരായ പ്രജിത്ത്, വിബിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
