
മട്ടാഞ്ചേരി: എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. മട്ടാഞ്ചേരി കൂവപ്പാടത്ത് താമസിക്കുന്ന മുനീർ(32), തമിഴ്നാട് കൃഷ്ണഗിരി സിങ്കാരപ്പേട്ട സ്വദേശിയും ഇപ്പോൾ ബംഗളൂരുവിൽ താമസിക്കുന്ന ജെ. ജാബത്ത് (41) എന്നിവരെയാണ് 51 ഗ്രാം എം.ഡി.എം.എയുമായി മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.എ. ഷിബിൻ, എസ്.ഐ ജിമ്മി ജോസ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ മുനീർ മയക്കുമരുന്ന് വിൽപന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്.
ഇയാൾക്ക് എം.ഡി.എം.എ വിൽപനക്ക് നൽകിയത് ഖത്തർ ജയിലിൽവെച്ച് പരിചയപ്പെട്ട ജാബത്താണെന്നും ഇയാൾ ഇപ്പോൾ എറണാകുളത്തുണ്ടെന്നും അറിഞ്ഞതിനെ തുടർന്ന് ജാബത്തിനെ പിടികൂടുകയുമായിരുന്നു. എസ്.ഐ മിഥുൻ അശോക്, എ.എസ്.ഐ സമദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എഡ്വിൻ റോസ്, പി.കെ. സുനിൽകുമാർ, കെ.എസ്. സുനിൽകുമാർ, ഉമേഷ് ഉദയൻ, കെ.ടി. അനീഷ്, ധനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്, നിഹാസ്, നിഷമോൾ തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
